Friday, April 8, 2011

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക

പള്ളിക്കര: പ്രവാസി സമൂഹത്തിന് അംഗീകാരവും അര്‍ഥവും നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രവാസി ക്ഷേമനിധി, സാന്ത്വനം, കാരുണ്യ ധനസഹായം, തിരിച്ചറിയല്‍ കാര്‍ഡ്, തിരിച്ചു വന്ന പ്രവാസികള്‍ക്കായി പുനരധിവാസ വായ്പ പാക്കേജ്, വിദേശ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമ സഹായ സെല്ല് തുടങ്ങി നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചക്കായി പ്രവാസികള്‍ സജീവമായി രംഗത്തിറങ്ങും. ജില്ലാ പ്രസിഡന്റ് ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ അബ്ദുള്ള സംസാരിച്ചു

Thursday, April 7, 2011

കുഞ്ഞാലിക്കുട്ടി വീടുകളില്‍ ചെല്ലുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരുന്നു: ടി.കെ. ഹംസ

കാസര്‍കോട്: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വോട്ട് തേടി വീടുകളില്‍ പോകുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരികയാണെന്ന് സി.പി.എം നേതാവും മുന്‍ എം.പി.യുമായ ടി.കെ. ഹംസ പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സറ്റാന്‍ഡിന് സമീപത്തെ മിലന്‍ ഗ്രൗണ്ടില്‍ നടന്ന ഐ.എന്‍.എല്‍-എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് ടി.കെ ഹംസ കുഞ്ഞാലിക്കുട്ടിയെ കളിയാക്കിയത്.

Tuesday, April 5, 2011

അസീസ് കടപ്പുറം അട്ടിമറി വിജയം നേടും: എല്‍.ഡി.എഫ്

കാസര്‍കോട്: മണ്ഡലത്തിലെ ഐ.എന്‍.എല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം അട്ടിമറി വിജയം നേടുമെന്ന് മുന്നണി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ വികസന മുരടിപ്പില്‍ മനം മടുത്ത വോട്ടര്‍മാര്‍ ഇത്തവണ ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണ്.

എല്‍ഡിഎഫ് പോസ്റ്ററുകള്‍ നശിപ്പിച്ചു

പാലക്കുന്ന്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. തിരുവക്കോളി, അങ്കക്കളരി, മുദിയക്കാല്‍, കടംബച്ചാല്‍, കണ്ണങ്കുളം എന്നിവിടങ്ങളില്‍ സ്ഥാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ പ്രചാരണ പോസ്റ്ററുകളാണ് നശിപ്പിച്ചത്. ഇവയുടെ മുകളില്‍യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.