Thursday, April 7, 2011

കുഞ്ഞാലിക്കുട്ടി വീടുകളില്‍ ചെല്ലുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരുന്നു: ടി.കെ. ഹംസ

കാസര്‍കോട്: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വോട്ട് തേടി വീടുകളില്‍ പോകുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരികയാണെന്ന് സി.പി.എം നേതാവും മുന്‍ എം.പി.യുമായ ടി.കെ. ഹംസ പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സറ്റാന്‍ഡിന് സമീപത്തെ മിലന്‍ ഗ്രൗണ്ടില്‍ നടന്ന ഐ.എന്‍.എല്‍-എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് ടി.കെ ഹംസ കുഞ്ഞാലിക്കുട്ടിയെ കളിയാക്കിയത്.
സി.പി.എം അഴിമതിക്കാരെയും സ്ത്രീ പീഡനക്കാരെയും ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയിലെ അഞ്ച് മന്ത്രിമാര്‍ക്കാണ് ഇത്തരം ആരോപണങ്ങളെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.കെ. രാമേചന്ദ്രന്‍ മാസ്റ്റ്ര്‍, നാലകത്ത് സുപ്പി, ചെര്‍ക്കളം അബ്ദുല്ല, കെ.പി. വിശ്വനാഥന്‍ തുടങ്ങിയവര്‍ക്ക് രാജിവെക്കേണ്ടി വന്നിരുന്നു. എല്‍.ഡി.എഫ് ഭരണകാലത്ത് ചെറിയ ആരോപണം ഉണ്ടായപ്പോള്‍ തന്നെ പി.ജെ ജോസഫിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നിട് എല്‍.ഡി.എഫ് ഇതിന് പറ്റിയ സ്ഥലമല്ലെന്ന് മനസിലാക്കി രാജ്‌മോഹന്‍ ഉണ്ണിത്താനും, കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടുന്ന പക്ഷത്തേക്ക് പി.ജെ. ജോസഫ് നിങ്ങുകയായിരുന്നു. വി.എസ്. അച്യൂതാനന്ദന്‍ ലതികാ സുഭാഷിനെതിരെ നടത്തിയെന്ന് പറയുന്ന പരമാര്‍ശം കെട്ടിചമച്ചതാണെന്നും ഹംസം പറഞ്ഞു. എല്‍.ഡി.ഫ് സര്‍ക്കാര്‍ 24,000 കോടി രൂപ ഖജനാവിലില്‍ ബാക്കിവെച്ചിട്ടുണ്ട്. ഇത് കള്ളന്‍മാരെ ഏല്‍പ്പിക്കാതിരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ ഏറ്റണമെന്നും ടി.കെ. ഹംസ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. മൊയ്തീന്‍ കുഞ്ഞി കളനാട് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

No comments:

Post a Comment