![CPM](http://kvartha.com/wp-content/uploads/2010/11/CPM.jpg)
Friday, April 8, 2011
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക
![CPM](http://kvartha.com/wp-content/uploads/2010/11/CPM.jpg)
Thursday, April 7, 2011
കുഞ്ഞാലിക്കുട്ടി വീടുകളില്‍ ചെല്ലുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരുന്നു: ടി.കെ. ഹംസ
കാസര്‍കോട്: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വോട്ട് തേടി വീടുകളില്‍ പോകുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരികയാണെന്ന് സി.പി.എം നേതാവും മുന്‍ എം.പി.യുമായ ടി.കെ. ഹംസ പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സറ്റാന്‍ഡിന് സമീപത്തെ മിലന്‍ ഗ്രൗണ്ടില്‍ നടന്ന ഐ.എന്‍.എല്‍-എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് ടി.കെ ഹംസ കുഞ്ഞാലിക്കുട്ടിയെ കളിയാക്കിയത്.
Tuesday, April 5, 2011
എല്‍ഡിഎഫ് പോസ്റ്ററുകള്‍ നശിപ്പിച്ചു
പാലക്കുന്ന്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. തിരുവക്കോളി, അങ്കക്കളരി, മുദിയക്കാല്‍, കടംബച്ചാല്‍, കണ്ണങ്കുളം എന്നിവിടങ്ങളില്‍ സ്ഥാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ പ്രചാരണ പോസ്റ്ററുകളാണ് നശിപ്പിച്ചത്. ഇവയുടെ മുകളില്‍യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.
Tuesday, March 29, 2011
പേമെന്റ് സീറ്റ്: ലീഗ് നേതൃത്വം മറുപടി പറയണം- കോടിയേരി
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥിത്വം പേമെന്റ് സീറ്റാണെന്ന ആരോപണത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ലീഗ് സ്ഥാനാര്‍ഥികള്‍ പേമെന്റ് സീറ്റുകളാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഗള്‍ഫിലെ ചില വ്യവസായികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കാസര്‍കോട് ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നാണ് ആരോപണം. നിയമസഭയില്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന സി ടി അഹമ്മദലിക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വില്‍പന നടത്തിയത്.
കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ലീഗ് സ്ഥാനാര്‍ഥികള്‍ പേമെന്റ് സീറ്റുകളാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഗള്‍ഫിലെ ചില വ്യവസായികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കാസര്‍കോട് ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നാണ് ആരോപണം. നിയമസഭയില്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന സി ടി അഹമ്മദലിക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വില്‍പന നടത്തിയത്.
Sunday, March 27, 2011
സംസ്ഥാനത്തിന്റേത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദല്‍: പി കരുണാകരന്‍
കാഞ്ഞങ്ങാട്: ജനങ്ങളുടെ ക്ഷേമത്തിന് എണ്ണമറ്റ വികസന പദ്ധതികള്‍ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പറഞ്ഞു.
Friday, March 25, 2011
എല്‍.ഡി.എഫ് സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം. എസ്.എഫ്.ഐ
കുറ്റിക്കോല്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും.
Subscribe to:
Posts (Atom)