കുറ്റിക്കോല്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും.
കുറ്റിക്കോല്‍ എകെജി മന്ദിരത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഏരിയാ സെക്രട്ടറി എ വി ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സിദിന്‍, എന്‍ ഡി വിനീത്, ടി കെ മനോജ്, പി ശ്രീജിത്ത്, കെ രമ്യ, വി വൈശാഖ് എന്നിവര്‍ സംസാരിച്ചു. ബേഡകം ഏരിയാ സെക്രട്ടറി എന്‍ കെ രാജേഷ് സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: എന്‍ കെ രാജേഷ് (ചെയര്‍മാന്‍), എ വി ശിവപ്രസാദ്, ഷിയാബ് (വൈസ് ചെയര്‍മാന്‍)

No comments:
Post a Comment