കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥിത്വം പേമെന്റ് സീറ്റാണെന്ന ആരോപണത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ലീഗ് സ്ഥാനാര്‍ഥികള്‍ പേമെന്റ് സീറ്റുകളാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഗള്‍ഫിലെ ചില വ്യവസായികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കാസര്‍കോട് ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നാണ് ആരോപണം. നിയമസഭയില്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന സി ടി അഹമ്മദലിക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വില്‍പന നടത്തിയത്.