കാസര്‍കോട്: വികസന മുന്നേറ്റവും ക്ഷേമ പദ്ധതികളും തുടരാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റുമെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ്- ഐഎന്‍എല്‍ മണ്ഡലം കവന്‍ഷനുകള്‍ സമാപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ലോക്കല്‍തല കവന്‍ഷനുകളും ഈ മാസം അവസാനത്തോടെ ബൂത്ത് കവന്‍ഷനുകളും പൂര്‍ത്തിയാക്കും.അഞ്ചു മണ്ഡലം കവന്‍ഷനിലും അഭൂതപൂര്‍വമായ ജനപങ്കാളിത്തമായിരുന്നു. എല്‍ഡിഎഫിന്റെ വര്‍ധിച്ച ജനപിന്തുണക്ക് തെളിവായി മണ്ഡലം കവന്‍ഷനുകളിലെ ജനസഞ്ചയം.
സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളും അവ തുടരേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ചൊവ്വാഴ്ച മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് കവന്‍ഷനില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കവന്‍ഷനിലെ ജനപങ്കാളിത്തം. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുഞ്ഞി കളനാട് അധ്യക്ഷനായി. ടി കൃഷ്ണന്‍, എം വി കോമന്‍ നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, സ്ഥാനാര്‍ഥി അസീസ് കടപ്പുറം, ഹരീഷ് ബി നമ്പ്യാര്‍, കുഞ്ഞിരാമന്‍, ഹാജി എ എം മൊഗ്രാല്‍, ഹംസക്കുട്ടി, എം എ ലത്തീഫ്, ടി എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. എം അനന്തന്‍നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: മൊയ്തീന്‍ കുഞ്ഞി കളനാട്(ചെയര്‍മാന്‍), എം കൃഷ്ണന്‍, ഹമീദ് മൊഗ്രാല്‍, കെ അഹമ്മദ്മുനീര്‍, കെ ടി ഉപേന്ദ്രന്‍(വൈസ് ചെയര്‍മാന്‍), കെ ബാലകൃഷ്ണന്‍(സെക്രട്ടറി), എസ് ഉദയകുമാര്‍, പി പി ശ്യാമളാദേവി, വി നാരായണന്‍, സിദ്ദിഖ് ചേരങ്കൈ(ജോയിന്റ്് സെക്രട്ടറി), എം അനന്തന്‍ നമ്പ്യാര്‍(ട്രഷറര്‍). തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നുള്ളിപ്പാടി ഭാരത് കോംപ്ളക്സില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment