കാഞ്ഞങ്ങാട്: എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഏറെ സജീവം. സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വോട്ടഭ്യര്‍ഥനയുമായി വിശിഷ്ട വ്യക്തികളെ കാണുന്ന തിരക്കിലാണിപ്പോള്‍. നല്ലപ്രതികരണമാണ് ഇവരില്‍നിന്നെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും കലാലയങ്ങളിലും സ്ഥാനാര്‍ഥി കയറിയിറങ്ങുന്നുണ്ട്. വിദ്യാര്‍ഥികളും
ജീവനക്കാരും ആരവത്തോടെയാണ് സ്വീകരിക്കുന്നത്. തിങ്കളാഴ്ച കാഞ്ഞങ്ങാട് നെഹറു കോളജിലെത്തിയ ഇ ചന്ദ്രശേഖരന് ഊഷ്മളമായ വരവേല്‍പ്പാണ് അവിടെനിന്നും ലഭിച്ചത്. കറകളഞ്ഞ ഈ കമ്മ്യൂണിസ്റ്റ് നേതാവിനുള്ള മേന്മയും നന്മയും ഓരോരുത്തരേയും ഏറെ ആകര്‍ഷിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമപ്രവര്‍ത്തനങ്ങളും കൂടുതല്‍ സമ്മതിതരാക്കുന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കെ മാധവേട്ടന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ചന്ദ്രശേഖരന്റെ പ്രചരണ പരിപാടിയുടെ തുടക്കം. വോട്ടഭ്യര്‍ഥനയുമായി കണ്ടവരില്‍നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

No comments:
Post a Comment