കാഞ്ഞങ്ങാട്: ഇന്റേര്‍ണല്‍ പരീക്ഷ ചൂടിനിടയിലും ജനപ്രിയ സ്ഥാനാര്‍ഥിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് വിദ്യാര്‍ഥികളുടെ ഹൃദ്യമായ വരവേല്‍പ്പ്. ഇന്നലെ നെഹറു കോളജിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരനാണ് ശ്രദ്ധേയമായ സ്വീകരണം ലഭിച്ചത്. മാലപടക്കത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു കാഞ്ഞങ്ങാടിന്റെ കരുത്തനായ സ്ഥാനാര്‍ഥിയെ വിദ്യാര്‍ഥികള്‍ കോളജിലേക്ക് സ്വീകരിച്ചാനയിച്ചത്. പരീക്ഷ സമയമായിട്ടുകൂടി ഇതെല്ലാം മറന്നായിരുന്നു
വിദ്യാര്‍ഥികള്‍ രാഷ്ട്രിയഭേദമന്യേ ഒത്തുചേര്‍ന്നത്. രണ്ടുമണിക്കൂറിലധികം ഇ ചന്ദ്രശേഖരന്‍ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിച്ചു. ഓരോ ക്ലാസിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. വമ്പിച്ച കരഘോഷത്തോടെയാണ് സ്വീകരിച്ചത്. രാവിലെ 10.40 ഓടെതന്നെ കോളജിലെത്തിയ ചന്ദ്രശേഖരനോടൊപ്പം നേതാക്ക
ളായ കെ വി കൃഷ്ണന്‍, എ ദാമോദന്‍, പ്രൊഫസര്‍മാരായ വി കുട്ട്യന്‍, പി പ്രഭാകരന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, കെ രവീന്ദ്രന്‍, എം അശോകന്‍ എന്നിവരും എ ഐ എസ് എഫ് നേതാക്കളായ എം ശ്രീജിത്, ധനീഷ് ബരിക്കുളം എസ് എഫ് ഐ നേതാക്കളായ രാജേഷ്, സുര്‍ജിത്ത്, സുവിന്‍ എന്നിവരുമുണ്ടായിരുന്നു. ഒന്നാംവര്‍ഷ ഡിഗ്രിവിദ്യാര്‍ഥികളില്‍ പലര്‍ക്കും ഇതു കന്നിവോട്ടാണ്. ആ വോട്ട് കാഞ്ഞങ്ങാടിന്റെ വികസനകുതിപ്പിന് കരുത്തേകാന്‍ വിനിയോഗിക്കാനാവുമെന്ന സന്തോഷത്തിലാണ് ഇവര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മകളും രണ്ടാംവര്‍ഷ ബിഎസ് സി ഫിസിക്‌സ് വിദ്യാര്‍ഥിനിയുമായ നീലി ചന്ദ്രന്‍ പഠിക്കുന്നതും നെഹ്‌റു കോളജിലാണ്. നീലിയുടെ ക്ലാസിലെ കുട്ടികളും ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. വിദ്യാര്‍ഥികളെല്ലാംതന്നെ ഇ ചന്ദ്രശേഖകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായ പിന്‍തുണയാണ് പ്രഖ്യാപിച്ചത്.

No comments:
Post a Comment