Thursday, March 24, 2011

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിപ്പിച്ചു.
ഉദുമയിലെ കെ കുഞ്ഞിരാമന്‍ കാസര്‍കോട് കലക്ടറേറ്റിലെ ഡപ്യുട്ടി കളക്ടര്‍ (എല്‍എ) എന്‍ ടി മാത്യുവിന്റെ മുമ്പാകെയാണ് രണ്ട് സെറ്റ് പത്രിക നല്‍കിയത്. മഹിളാഅസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി ഡിമ്മിയായി പത്രിക സമര്‍പ്പിച്ചു.
എല്‍ഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് വിദ്യാനഗര്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കെ കുഞ്ഞിരാമന്‍എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ പി രാഘവന്‍, കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടി കൃഷ്ണന്‍, കോണ്‍ഗ്രസ് എസ് സംംസ്ഥാന ജനറല്‍ സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍,ആര്‍എസ്പി ജില്ലാസെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍, ഐഎന്‍എല്‍ നേതാവ് എം എ ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോപാലന്‍, കുഞ്ഞിരാമന്‍ കുന്നൂച്ചി എന്നിവര്‍ക്കൊപ്പയെത്തിയാണ് പത്രിക സമര്‍പിച്ചത്. തൃക്കരിപ്പൂരില്‍ കെ കുഞ്ഞിരാമന്‍ നീലേശ്വരം ബ്ലോക്ക് ബിഡിഒ എം ജി ശശി മുമ്പാകെ മൂന്നുസെറ്റ് പത്രികയാണ് നല്‍കിയത്. ഡമ്മി സ്ഥാനാര്‍ഥിയായി സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം രാജഗോപാലനും പത്രിക നല്‍കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് വാഹനത്തിലെത്തിയ സ്ഥാനാര്‍ഥിയെ പാലായി റോഡില്‍ നിന്ന് ആനയിച്ച് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി വി ഗോവിന്ദന്‍, എ വി രമണി, ഏരിയാസെക്രട്ടറിമാരായ കരുവക്കാല്‍ ദാമോദരന്‍, കെ പി ദാമോദരന്‍, വി പി പി മുസ്തഫ, സിപിഐ നേതാക്കളായ പി എ നായര്‍, എ അമ്പൂഞ്ഞി, എന്‍സിപി നേതാവ് കെ വി കൃഷ്ണന്‍, ജനതാദള്‍ നേതാവ് സുരേഷ്, ഐഎന്‍എല്‍ നേതാവ് എം പി പി അബ്ദുള്‍ഖാദര്‍ എന്നിവര്‍ ഒപ്പുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടെ ഇ ചന്ദ്രശേഖരന്‍ വരാണാധികാരികൂടിയായ കാഞ്ഞങ്ങാട് ആര്‍ഡിഒ ഇ കെ പാപ്പി മുമ്പാകെയാണ് പത്രികസമര്‍പിച്ചത്. പത്ത് മണിയോടെ കോട്ടച്ചേരി തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി പുതിയകോട്ടയിലെത്തിയാണ് പത്രിക നല്‍കിയത്. ഡമ്മി സ്ഥാനര്‍ഥിയായി ഗോവിന്ദന്‍ പള്ളിക്കാപ്പിലും പത്രിക നല്‍കി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, പള്ളിപ്രം ബാലന്‍ എംഎല്‍എ, എല്‍ഡിഎഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ പുരുഷോത്തമന്‍, സെക്രട്ടറി കെ വി കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പയെത്തിയാണ് പത്രിക സമര്‍പിച്ചു. പിന്നീട് ടൗണില്‍ നടന്ന പ്രകടനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി ബാലകൃഷ്ണന്‍, എം പൊക്ലന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, ഇ കെ കെ പടന്നക്കാട്, പ്രമോദ് കരുവളം, സി വി ദാമോദരന്‍, കെ എസ് കൂര്യക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവിന്റെ പേരില്‍ മൂന്നുസെറ്റ് പത്രികയാണ് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസര്‍ എന്‍ മെഹ്‌റൂന്നീസ മുമ്പാകെ സമര്‍പ്പിപ്പിച്ചത്. സിപിഐ എം ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ ഡമ്മിയായി പത്രിക നല്‍കി. മഞ്ചേശ്വരം അനന്തേശ്വരം ക്ഷേത്രത്തില്‍ നിന്ന് നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയാണ് സി എച്ച് പത്രിക നല്‍കിയത്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി ജനാര്‍ദനന്‍, മണ്ഡലം ചെയര്‍മാന്‍ ബി വി രാജന്‍, സിപിഐ എം കുമ്പള ഏരിയാസെക്രട്ടറി പി രഘുദേവന്‍, കരിവെള്ളൂര്‍ വിജയന്‍, കെ എസ് ഫക്രുദീന്‍, സ അഹമ്മദ്കുഞ്ഞി, ഹമീദ് മൊ്രഗാല്‍, സജീവ് ഷെട്ടി, എം ഗോവിന്ദ ഹെഗ്‌ഡെ, ശ്രീനിവാസ ഭണ്ഡാരി, എന്‍ കെ അബ്ദുള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.
കാസര്‍കോട് മത്സരിക്കുന്ന അസീസ് കടപ്പുറം 25 ന് പകല്‍ രണ്ടിന് പത്രിക സമര്‍പ്പിക്കും

No comments:

Post a Comment