മഞ്ചേശ്വരം: അഞ്ചുവര്‍ഷം മുമ്പ് വരെ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം അവഗണനയിലും അവികസനത്തിലും ഒന്നാമതായിരുന്നു. സപ്തഭാഷകളുടെയും വിവിധ സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ജനകീയ വിപ്ലവം. യുഡിഎഫിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയം തൂത്തെറിഞ്ഞ് തുളുനാട്ടിð എല്‍ഡിഎഫിന്റെ കൊടിക്കൂറ ഉയര്‍ന്നതോടെ മഞ്ചേശ്വരത്തിന്റെ തലവര മാറി. വികസനമുരടിപ്പും ജാതി-മത സംഘര്‍ഷങ്ങളും വഴിമാറിയപ്പോള്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലം കുതിച്ചത് വികസന വിസ്മയത്തിലേക്ക്. ജയിച്ച് കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുന്ന യുഡിഎഫ് പ്രതിനിധികളെ കണ്ട് മടുത്ത മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക്എന്നും സമീപ ഹസ്തനായ സി എച്ച് മുഖേന എðഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത് മൂന്നൂറു കോടിയിലധികം രൂപയുടെ
വികസന പദ്ധതികള്‍. എംഎല്‍എ, എംപി, വിവിധ ഏജന്‍സികള്‍ തുടങ്ങിയ മുഖേനയുള്ള പദ്ധതികളും കൂടിയാകുമ്പോള്‍ ഇത് അഞ്ഞൂറു കോടിയോളം വരും. കേരളത്തില്‍ ഏറ്റവുമധികം വികസനം നടന്ന പത്ത് മണ്ഡലങ്ങളില്‍ ഒന്നായി മഞ്ചേശ്വരത്തെ മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക പരിഗണനയാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, വ്യാവസായിക, റോഡ് ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, പൊതുജനാരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കക്ഷി രാഷ്ട്രീയത്തിനതീതമായി സന്തുലിതമായ വികസന പദ്ധതികളാണ് നടപ്പാക്കിയത്. കേരള തുളു അക്കാദമി, കുമ്പളയിലെ പാര്‍ഥിസുബ്ബ യക്ഷഗാന കലാക്ഷേത്രം, മൊഗ്രാല്‍ മാപ്പിളപ്പാട്ട് കലാ കേന്ദ്രം, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കേന്ദ്രത്തിന്റെ വികസനം തുടങ്ങിയവ കലാ- സാംസ്‌കാരിക മേഖലകളിലും ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലും പുത്തനുണര്‍വുണ്ടാക്കി. മഞ്ചേശ്വരം ഗവ. കോളേജില്‍ð ആരംഭിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസും മഞ്ചേശ്വരത്തെ മാരിടൈം കോളേജും കുമ്പളയിലെ ഐഎച്ച്ആര്‍ഡി കോളേജ്, സീതാംഗോളിയില്‍ അനുവദിച്ച ഐടിഐ തുടങ്ങിയവ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നിന്നിരുന്ന മണ്ഡലത്തിന് പുതിയ അനുഭവമാണ്. പ്രതിരോധ വകുപ്പിന്റെ കീഴില്‍ എച്ച്എഎല്ലിന്റെ സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ് ഫാക്ടറി മണ്ഡലത്തിലെ സീതാംഗോളിയിലാണ് സ്ഥാപിച്ചത്. ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാണ് മഞ്ചേശ്വരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതലായി 60 ലക്ഷത്തിലേറെ രൂപയും പട്ടികവര്‍ഗ വകുപ്പിð നിന്ന് എട്ട് ലക്ഷം രൂപയും പാവങ്ങളുടെ ചികിത്സയ്ക്കായി അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് രോഗം മൂലം മരിച്ച 178 പേരുടെ കുടുംബംഗങ്ങള്‍ക്ക് ആദ്യമായി അര ലക്ഷം രൂപ വീതം സഹായധനമായി സര്‍ക്കാര്‍ നല്‍കി. ഭൂരഹിതരായ 2000 കുടുംബങ്ങള്‍ക്ക് ഭൂമിയും പട്ടയവും നല്‍കി. തീരദേശ മേഖലയില്‍ 11 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിയത്. മഞ്ചേശ്വരം- മംഗല്‍പാടി പഞ്ചായത്തുകള്‍ക്കായി ഫിഷറീസ് മന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരം നടപ്പാക്കുന്നó ഒരു കോടിയുടെ കോസ്റ്റല്‍പുര പദ്ധതി സംസ്ഥാനത്ത് തന്നെ വേറിട്ട അനുഭവമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ മണ്ഡലത്തിð വിവിധ പദ്ധതികള്‍ക്കായി 25 കോടി ചെലവിട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നോക്കമായിരുó മണ്ഡലത്തില്‍ റോഡുകള്‍ക്കും മറ്റുമായി മലബാര്‍ പാക്കേജില്‍ 34 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചത്. വിലയിടിവും രോഗങ്ങളും മൂലം ദുരിതത്തിലായ അടക്ക കര്‍ഷകര്‍ക്ക് സമാശ്വാസം നല്‍കുന്നതായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടിയുടെ പ്രത്യേക പാക്കേജ്. എംഎല്‍എ ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ചെലവില്‍ðനൂറുകണക്കിന് വികസന പ്രവൃത്തികളാണ് നടപ്പാക്കിയത്. ഉപ്പളയിലെ അഗ്നിശമന സേന കേന്ദ്രം യാഥാര്‍ഥ്യമായത് കാലങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി

No comments:
Post a Comment