Sunday, March 20, 2011

വിജയ വിളംബരമായി എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയ എല്‍ഡിഎഫിന്റെ വിജയ വിളംബരമായി മണ്ഡലം കണ്‍വന്‍ഷനുകള്‍. ശനിയാഴ്ച നടന്ന മഞ്ചേശ്വരം കണ്‍വന്‍ഷനിലും ഞായറാഴ്ച ചേര്‍ന്ന തൃക്കരിപ്പൂര്‍ കണ്‍വന്‍ഷനിലും ആയിരങ്ങളാണ്് എത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യോഗങ്ങളിലെ ജന പങ്കാളിത്തം. അഞ്ചുകൊല്ലം കൊണ്ട് 50 കൊല്ലത്തെ വികസന പദ്ധതികള്‍ ജില്ലയിലേക്ക് എത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ ജില്ലയിലെ മുഴുവന്‍ പ്രതിനിധികളുടെയും പിന്തുണ ഉണ്ടാകണമെന്നó വാശിയിലാണ് ജനങ്ങള്‍.
കയറിക്കിടക്കാന്‍ വീടും കടക്കെണിയില്ലാത്ത ജീവിതവും സമ്മാനിച്ച സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണെന്ന പൊതു വികാരത്തിലാണ് ജനങ്ങള്‍. രണ്ട് രൂപക്ക് മുഴുവന്‍ കുടുംബത്തിനും അരി നല്‍കാന്‍ ശ്രമിച്ച സര്‍ക്കാരിനെ നില നിര്‍ത്തിയില്ലെങ്കില്‍ അത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നാണ് തൃക്കരിപ്പൂര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മലയോരത്തെ കര്‍ഷക കാരണവര്‍ പറഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 400 രൂപയാക്കി വര്‍ധിപ്പിച്ച് അത് 1000 രൂപയാക്കുമെന്ന് പറയുന്നóഎല്‍ഡിഎഫിന് പിന്നിലല്ലാതെ ആര്‍ക്ക് പിന്നിലാണ് സാധാരണക്കാര്‍ അണിനിരക്കേണ്ടതെന്നóചോദ്യമാണ് ഉയരുന്നത്. അഴിമതിക്കും സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കാനും മാത്രം ഭരണത്തെ ഉപയോഗിക്കുന്നó അനുഭവമാണ് യുഡിഎഫ് ഭരണത്തിലെല്ലാം ഉണ്ടായിട്ടുള്ളു. നാടിനോട് കൂറില്ലാത്ത, പണം കൊടുത്തും നേതാക്കളെ വശീകരിച്ചും സ്ഥാനാര്‍ഥികളാവുന്നവര്‍ക്ക് നാടിനോട് കടപ്പാട് ഉണ്ടാകില്ല. യുഡിഎഫിന്റെ അഴിമതി ഭരണം തിരിച്ച് വരാതിരിക്കാന്‍ ജനങ്ങളെ ഒറ്റക്കെട്ടായി രംഗത്തിറക്കുമെന്ന പ്രഖ്യാപനവുമായാണ് കണ്‍വന്‍ഷനുകള്‍ പിരിയുന്നത്. വരും ദിവസങ്ങളില്‍ðലോക്കല്‍, ബൂത്ത് തല കണ്‍വന്‍ഷനുകളും ചേരും. പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് നാടാകെ നടക്കുന്നത്. ഒപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടി വീടുകള്‍ കയറിയുള്ള സ്‌ക്വാഡ്് പ്രവര്‍ത്തനവും ആരംഭിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഈ ആഴ്ച ജില്ലയിð 1000 സ്‌ക്വാഡുകളെ രംഗത്തിറക്കും. രണ്ട് രൂപയുടെ അരി തടഞ്ഞ യുഡിഎഫിന്റെ വഞ്ചന തുറന്ന് കാണിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കും നാടിനും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ചും ഇവര്‍ ജനങ്ങളുമായി സംവദിക്കും. എല്‍ഡിഎഫ് അധികാരത്തില്‍ തുടരേണ്ടത് സമൂഹ നന്‍മക്ക് അനിവാര്യമാണെന്ന തിരിച്ചറിവാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കര്‍ഷക തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തനം ഊര്‍ജിതമായിട്ടും യുഡിഎഫ് സ്ഥാനാര്‍ഥികളെപോലും നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

No comments:

Post a Comment