Friday, April 8, 2011

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക

പള്ളിക്കര: പ്രവാസി സമൂഹത്തിന് അംഗീകാരവും അര്‍ഥവും നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രവാസി ക്ഷേമനിധി, സാന്ത്വനം, കാരുണ്യ ധനസഹായം, തിരിച്ചറിയല്‍ കാര്‍ഡ്, തിരിച്ചു വന്ന പ്രവാസികള്‍ക്കായി പുനരധിവാസ വായ്പ പാക്കേജ്, വിദേശ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമ സഹായ സെല്ല് തുടങ്ങി നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചക്കായി പ്രവാസികള്‍ സജീവമായി രംഗത്തിറങ്ങും. ജില്ലാ പ്രസിഡന്റ് ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ അബ്ദുള്ള സംസാരിച്ചു

Thursday, April 7, 2011

കുഞ്ഞാലിക്കുട്ടി വീടുകളില്‍ ചെല്ലുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരുന്നു: ടി.കെ. ഹംസ

കാസര്‍കോട്: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വോട്ട് തേടി വീടുകളില്‍ പോകുമ്പോള്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ നാട്ടിലേക്ക് വരികയാണെന്ന് സി.പി.എം നേതാവും മുന്‍ എം.പി.യുമായ ടി.കെ. ഹംസ പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സറ്റാന്‍ഡിന് സമീപത്തെ മിലന്‍ ഗ്രൗണ്ടില്‍ നടന്ന ഐ.എന്‍.എല്‍-എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് ടി.കെ ഹംസ കുഞ്ഞാലിക്കുട്ടിയെ കളിയാക്കിയത്.

Tuesday, April 5, 2011

അസീസ് കടപ്പുറം അട്ടിമറി വിജയം നേടും: എല്‍.ഡി.എഫ്

കാസര്‍കോട്: മണ്ഡലത്തിലെ ഐ.എന്‍.എല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം അട്ടിമറി വിജയം നേടുമെന്ന് മുന്നണി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ വികസന മുരടിപ്പില്‍ മനം മടുത്ത വോട്ടര്‍മാര്‍ ഇത്തവണ ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണ്.

എല്‍ഡിഎഫ് പോസ്റ്ററുകള്‍ നശിപ്പിച്ചു

പാലക്കുന്ന്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. തിരുവക്കോളി, അങ്കക്കളരി, മുദിയക്കാല്‍, കടംബച്ചാല്‍, കണ്ണങ്കുളം എന്നിവിടങ്ങളില്‍ സ്ഥാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ പ്രചാരണ പോസ്റ്ററുകളാണ് നശിപ്പിച്ചത്. ഇവയുടെ മുകളില്‍യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

Tuesday, March 29, 2011

പേമെന്റ് സീറ്റ്: ലീഗ് നേതൃത്വം മറുപടി പറയണം- കോടിയേരി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥിത്വം പേമെന്റ് സീറ്റാണെന്ന ആരോപണത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ലീഗ് സ്ഥാനാര്‍ഥികള്‍ പേമെന്റ് സീറ്റുകളാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഗള്‍ഫിലെ ചില വ്യവസായികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കാസര്‍കോട് ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നാണ് ആരോപണം. നിയമസഭയില്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന സി ടി അഹമ്മദലിക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വില്‍പന നടത്തിയത്.

Sunday, March 27, 2011

സംസ്ഥാനത്തിന്റേത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദല്‍: പി കരുണാകരന്‍

കാഞ്ഞങ്ങാട്: ജനങ്ങളുടെ ക്ഷേമത്തിന് എണ്ണമറ്റ വികസന പദ്ധതികള്‍ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പറഞ്ഞു.

Friday, March 25, 2011

എല്‍.ഡി.എഫ് സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം. എസ്.എഫ്.ഐ

കുറ്റിക്കോല്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും.

Thursday, March 24, 2011

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിപ്പിച്ചു.
ഉദുമയിലെ കെ കുഞ്ഞിരാമന്‍ കാസര്‍കോട് കലക്ടറേറ്റിലെ ഡപ്യുട്ടി കളക്ടര്‍ (എല്‍എ) എന്‍ ടി മാത്യുവിന്റെ മുമ്പാകെയാണ് രണ്ട് സെറ്റ് പത്രിക നല്‍കിയത്. മഹിളാഅസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി ഡിമ്മിയായി പത്രിക സമര്‍പ്പിച്ചു.

Tuesday, March 22, 2011

വിജയഭേരിയുമായി എല്‍ഡിഎഫ് കവന്‍ഷനുകള്‍ പൂര്‍ത്തിയായി

കാസര്‍കോട്: വികസന മുന്നേറ്റവും ക്ഷേമ പദ്ധതികളും തുടരാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റുമെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ്- ഐഎന്‍എല്‍ മണ്ഡലം കവന്‍ഷനുകള്‍ സമാപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ലോക്കല്‍തല കവന്‍ഷനുകളും ഈ മാസം അവസാനത്തോടെ ബൂത്ത് കവന്‍ഷനുകളും പൂര്‍ത്തിയാക്കും.അഞ്ചു മണ്ഡലം കവന്‍ഷനിലും അഭൂതപൂര്‍വമായ ജനപങ്കാളിത്തമായിരുന്നു. എല്‍ഡിഎഫിന്റെ വര്‍ധിച്ച ജനപിന്തുണക്ക് തെളിവായി മണ്ഡലം കവന്‍ഷനുകളിലെ ജനസഞ്ചയം.

Monday, March 21, 2011

കാഞ്ഞങ്ങാട് എല്‍ഡിഎഫ് ഏറെ മുന്നില്‍

കാഞ്ഞങ്ങാട്: എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഏറെ സജീവം. സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വോട്ടഭ്യര്‍ഥനയുമായി വിശിഷ്ട വ്യക്തികളെ കാണുന്ന തിരക്കിലാണിപ്പോള്‍. നല്ലപ്രതികരണമാണ് ഇവരില്‍നിന്നെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും കലാലയങ്ങളിലും സ്ഥാനാര്‍ഥി കയറിയിറങ്ങുന്നുണ്ട്. വിദ്യാര്‍ഥികളും

പരീക്ഷ ചൂടിനിടയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍

കാഞ്ഞങ്ങാട്: ഇന്റേര്‍ണല്‍ പരീക്ഷ ചൂടിനിടയിലും ജനപ്രിയ സ്ഥാനാര്‍ഥിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് വിദ്യാര്‍ഥികളുടെ ഹൃദ്യമായ വരവേല്‍പ്പ്. ഇന്നലെ നെഹറു കോളജിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരനാണ് ശ്രദ്ധേയമായ സ്വീകരണം ലഭിച്ചത്. മാലപടക്കത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു കാഞ്ഞങ്ങാടിന്റെ കരുത്തനായ സ്ഥാനാര്‍ഥിയെ വിദ്യാര്‍ഥികള്‍ കോളജിലേക്ക് സ്വീകരിച്ചാനയിച്ചത്. പരീക്ഷ സമയമായിട്ടുകൂടി ഇതെല്ലാം മറന്നായിരുന്നു

Sunday, March 20, 2011

വിജയ വിളംബരമായി എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയ എല്‍ഡിഎഫിന്റെ വിജയ വിളംബരമായി മണ്ഡലം കണ്‍വന്‍ഷനുകള്‍. ശനിയാഴ്ച നടന്ന മഞ്ചേശ്വരം കണ്‍വന്‍ഷനിലും ഞായറാഴ്ച ചേര്‍ന്ന തൃക്കരിപ്പൂര്‍ കണ്‍വന്‍ഷനിലും ആയിരങ്ങളാണ്് എത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യോഗങ്ങളിലെ ജന പങ്കാളിത്തം. അഞ്ചുകൊല്ലം കൊണ്ട് 50 കൊല്ലത്തെ വികസന പദ്ധതികള്‍ ജില്ലയിലേക്ക് എത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ ജില്ലയിലെ മുഴുവന്‍ പ്രതിനിധികളുടെയും പിന്തുണ ഉണ്ടാകണമെന്നó വാശിയിലാണ് ജനങ്ങള്‍.

വികസന വിസ്മയമായി മഞ്ചേശ്വരം

മഞ്ചേശ്വരം: അഞ്ചുവര്‍ഷം മുമ്പ് വരെ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം അവഗണനയിലും അവികസനത്തിലും ഒന്നാമതായിരുന്നു. സപ്തഭാഷകളുടെയും വിവിധ സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ജനകീയ വിപ്ലവം. യുഡിഎഫിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയം തൂത്തെറിഞ്ഞ് തുളുനാട്ടിð എല്‍ഡിഎഫിന്റെ കൊടിക്കൂറ ഉയര്‍ന്നതോടെ മഞ്ചേശ്വരത്തിന്റെ തലവര മാറി. വികസനമുരടിപ്പും ജാതി-മത സംഘര്‍ഷങ്ങളും വഴിമാറിയപ്പോള്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലം കുതിച്ചത് വികസന വിസ്മയത്തിലേക്ക്. ജയിച്ച് കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുന്ന യുഡിഎഫ് പ്രതിനിധികളെ കണ്ട് മടുത്ത മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക്എന്നും സമീപ ഹസ്തനായ സി എച്ച് മുഖേന എðഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത് മൂന്നൂറു കോടിയിലധികം രൂപയുടെ

നേട്ടങ്ങളുടെ നെറുകയില്‍ ഉദുമ

ഉദുമ: കടലമ്മയുടെ കനിവില്‍ ആയിരങ്ങള്‍ അന്നം തേടുന്ന കടലോര ഭംഗിയില്‍ ബേക്കലിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന ഉദുമ മണ്ഡലത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ലഭിച്ചത് വികസന പദ്ധതികളുടെ ചാകര. അറബിക്കടലിനും പശ്ചിമഘട്ട മലനിരകള്‍ക്കുമിടയില്‍ വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ തീരദേശം, ആരോഗ്യം, പശ്ചാത്തലം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗത തുടങ്ങിയ മേഖലകളില്‍ വന്‍ കുതിച്ചുച്ചാട്ടമാണുണ്ടായത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒന്നായി കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ജനകീയ എംഎല്‍എ എന്ന് പേരെടുത്ത കെ വി കുഞ്ഞിരാമന്‍ നേതൃത്വം നല്‍കിയത്. പെരിയയില്‍ കേന്ദ്ര സര്‍വകലാശാലക്ക് 310 ഏക്കര്‍ സ്ഥലം, ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്ല്, പെരിയയില്‍ നിര്‍ദിഷ്ട ചെറുവിമാനത്താവളം, ബേക്കല്‍ ടൂറിസം വികസനം,

കരുണാകരനും കുടുംബത്തിനും തണലായി ഇ എം എസ് വീട്

കാഞ്ഞങ്ങാട്: ഇ എം എസ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീട്ടില്‍ ഇ എം എസ് ദിനത്തില്‍ ഗൃഹപ്രവേശം നടക്കും. കോടോം-ബേളൂര്‍ അട്ടേങ്ങാനം മൂരിക്കടയിലെ കര്‍ഷക തൊഴിലാളി കെ എ കരുണാകരനും കുടുംബവുമാണ് സമാനതകളില്ലാത്ത തീരുമാനമെടുത്ത് കമ്യൂണിസ്റ്റ് ആചാര്യന്റെ ഓര്‍മകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും നേഞ്ചേറ്റുന്നത്.

Saturday, March 19, 2011

തിളക്കമുള്ള സ്ഥാനാര്‍ഥി നിര; എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം

കാസര്‍കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ജില്‍യില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമായി. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വീണ്ടും എല്‍ഡിഎഫിനെ അധികാരത്തിലേറ്റുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. രണ്ട് സിറ്റിങ് എംഎല്‍എമാരും മൂന്നു പുതുമുഖങ്ങളുമാണ് ജില്ലയില്‍ ഇടതുപക്ഷത്തിനുവേണ്ടി പടക്കളത്തിലിറങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലേക്ക് കൊണ്ടുവന്ന വികസന പദ്ധതികളുടെ ബലത്തിലാണ് ഇവര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

മലയോരത്തിന്റെ യാത്രാ ദുരിതം മാറി

ദേലംപാടി: മണ്ഡലത്തിലെ മലയോര-തീരദേശ പഞ്ചായത്തുകളില്‍ അഞ്ചുവര്‍ഷം കൊണ്ട് ഗതാഗത രംഗത്തുണ്ടായത് അതിവേഗ വികസനം. 40 പ്രധാന റോഡുകളടക്കം മൂന്നൂറോളം റോഡുകളും നൂറുകണക്കിന് പാലങ്ങളുമാണ് അനുവദിച്ചത്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നൂറുകോടി ചെലവില്‍ നിര്‍മിക്കുന്ന റോഡിന് പുറമെ പൊതുമരാമത്ത് വകുപ്പിന്റേതായി നാല്‍പതോളം റോഡുകളുണ്ട്.